മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി
കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ പരേതനായ പി.ഡി. മാത്യുവിന്റെ മകൻ ബൈജു (40)വിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവല്ല: തിരുവല്ലയിലെ കാരയ്ക്കലിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ പരേതനായ പി.ഡി. മാത്യുവിന്റെ മകൻ ബൈജു (40)വിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശാരീരിക അവശതകളുള്ള മാതാവ് മോളി മാത്യുവും മാനസികാസ്വാസ്ഥ്യം ഉള്ള സഹോദരൻ ബോസ്ലേ മാത്യുവും ആണ് ബൈജുവിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു.