മൂന്ന് ഗോത്രവർഗ വിഭാഗക്കാരെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ മന്ത്രവാദമാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബാലാസോർ: ഒഡീഷയിലെ ബാലാസോറിൽ മൂന്ന് ഗോത്രവർഗ വിഭാഗക്കാരെ കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ മന്ത്രവാദമാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.കൊല്ലപ്പെട്ട മൂന്ന് പേരും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. 45നും 50നും ഇടയിൽ പ്രായമുള്ളവരാണ് മൂവരും.കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരാളുടെ മകൻ പരാതിയുമായി എത്തിയതോടെയാണ് മന്ത്രവാദമെന്ന സംശയത്തിലേക്ക് പൊലീസെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.