ശബരിമല ഡ്യൂട്ടിക്കുപോയ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

Sep 19, 2024
ശബരിമല ഡ്യൂട്ടിക്കുപോയ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥൻറ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരണപ്പെട്ടു. അമൽ ജോസ് (28,)ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥനെ മാറ്റി പകരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനെ തുടർന്നാണ് അമൽ ജോസ് ഇന്ന് അങ്ങോട്ടേക്ക് തിരിച്ചത്. പമ്പയിൽ നിന്നും നീലിമലയിൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടതിനെതുടർന്ന് ആംബുലെൻസിൽ പമ്പയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ്,2020 ഫെബ്രുവരി 17 നാണ് സർവീസിൽ പ്രവേശിച്ചത്.തണ്ണിത്തോട് പോലീസ് സ്റ്റേഷനുമുമ്പ് പത്തനംതിട്ട ട്രാഫിക് യൂണിറ്റിലായിരുന്നു.