സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം : ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പന്ഷന്
എറണാകുളം: കാലടിയില്‍ സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാട്ടിയ ഫോറസ്റ്റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. മലയാറ്റൂര്‍ കുരിശുമുടി സെക്ഷന്‍ ഓഫീസര്‍ വി വി വിനോദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരായ നടപടി. പരാതിയില്‍ വാസ്തവമുണ്ടെന്ന് ആഭ്യന്തര സമിതി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.
വിനോദിനെതിരെ കാലടി പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നു.