മേഘ ഗ്രൂപ്പ് ജനറൽ മാനേജർ ഓഫീസിന്റെ മുകളി​ൽ നി​ന്ന് വീണു മരിച്ചു

Jul 10, 2024
മേഘ ഗ്രൂപ്പ് ജനറൽ മാനേജർ ഓഫീസിന്റെ മുകളി​ൽ നി​ന്ന് വീണു മരിച്ചു

പെരുമ്പാവൂർ: മേഘാ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ജനറൽ മാനേജർ ലിയോ ജോൺസനെ (29) പെരുമ്പാവൂർ ഹരിഹരയ്യർ റോഡിൽ ഭജനമഠത്തിന് എതിർവശമുള്ള മേഘാ ആർക്കേഡിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്കു വീണ് മരിച്ചനിലയിൽ കണ്ടെത്തി​. കിഴക്കമ്പലം മാളിയേക്കൽ വീട്ടിൽ ജോൺസന്റെ മകനാണ്. ഇന്നലെ പുലർച്ചെ പത്ര വിതരണക്കാരാണ് മൃതദേഹം കണ്ടത്. പെരുമ്പാവൂർ പൊലീസ് സി.സി ടിവി. പരിശോധിച്ചപ്പോൾ മൂന്നാമത്തെ നിലയിൽ നിന്ന് പുലർച്ചെ 2.30ന് താഴേക്കു വീഴുന്നതായി കണ്ടെത്തി. അവിവാഹിതനാണ്. മാതാവ്: ലിസി. സംസ്കാരം ഇന്ന് വൈകിട്ട് മണിക്ക് കിഴക്കമ്പലം സെന്റ് ജൂഡ് എട്ടേക്കർ പള്ളി സെമിത്തേരിയിൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.