അഭിരുചിക്കനുസരിച്ചുള്ള പഠനം കാലഘട്ടത്തിന്റെ അനിവാര്യത: ഋഷിരാജ്സിംഗ്
MERITDAY
![അഭിരുചിക്കനുസരിച്ചുള്ള പഠനം കാലഘട്ടത്തിന്റെ അനിവാര്യത: ഋഷിരാജ്സിംഗ്](https://akshayanewskerala.in/uploads/images/202406/image_870x_66765cade0cfd.jpg)
കൊല്ലമുള: കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ മനസിലാക്കി വിദ്യാർഥികള്‍ അഭിരുചിക്കനുസരിച്ചുള്ള മേഖലകള്‍ കണ്ടെത്തി തുടര്‍പഠനം നിര്‍വഹിക്കണമെന്ന് ഋഷിരാജ്സിംഗ് ഐപിഎസ്. കൊല്ലമുള ലിറ്റില്‍ ഫ്ലവര്‍ പബ്ലിക് സ്കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ മാനേജര്‍ ഫാ. ബിനു കിഴക്കേയിളന്തോട്ടം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. സുരേഷ് തോമസ് മാടപ്പാട്ട്, മുന്‍ മാനേജര്‍ ഫാ. മാത്യു പനയ്ക്കക്കുഴിയില്‍, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. സോജി ചെറുശേരില്‍, പിടിഎ പ്രസിഡന്റ് സജീവ് എം. ജോസ്, ജോയല്‍ ബിനോയി എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിൽ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)