കേന്ദ്ര ബഡ്ജറ്റ് ഇന്ന്
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്നു രാവിലെ 11ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. നിർമ്മലയുടെ തുടർച്ചയായ ഏഴാമത്തെ ബഡ്ജറ്റാണിത്. ഇതോടെ മൊറാർജി ദേശായിയുടെ റെക്കാഡിനുമൊപ്പം നിർമ്മലയെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാത്ത എൻ.ഡി.എ സർക്കാർ ഈവർഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാകും ബഡ്ജറ്റ് അവതരിപ്പിക്കുക. ആദായനികുതി ഇളവ് പരിധി ഉയർത്താനും റെയിൽവേ മേഖലയിൽ വലിയ പരിഷ്കരണങ്ങൾ പ്രഖ്യാപിക്കുമെന്നും വിലയിരുത്തുന്നു