ധനകാര്യ വകുപ്പിനെതിരെ സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ
ധനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത് ധനകാര്യമന്ത്രിയുടെ ഭാര്യ. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ ആശയാണ് മാർച്ചിൽ പങ്കെടുത്തത്. എയ്ഡഡ് മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർ പദവി എടുത്ത് കളഞ്ഞ ധനകാര്യവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റോയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് മാർച്ചിലാണ് ആശ പങ്കെടുത്തത്. മാർച്ചിൽ ധനകാര്യവകുപ്പിനെതിരെ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു