അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഇന്റേൺ (ലീഗൽ) ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 14 വൈകിട്ട് 5 വരെ നീട്ടി. ഇതു സംബന്ധിച്ച മുൻ വിജ്ഞാപനത്തിലെ മറ്റ് നിബന്ധനകൾക്ക് മാറ്റമില്ല. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ലിങ്കും www.erckerala.org ൽ ലഭ്യമാണ്.


