കണ്ണൂർ ജില്ലയിലെ അറിയിപ്പുകൾ, ജോലി ഒഴിവ്
അസിസ്റ്റൻറ് കുക്ക് ഒഴിവ്
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റൻറ് കുക്ക് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത, മുൻപരിചയം മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 10.30 ന് സ്ഥപനത്തിൽ എത്തണം. ഫോൺ: 04985295101.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ (പോക്ലോ) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിൽ നിയമനം നടത്തുന്നതിനായി ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെൻ്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ആഗസ്ത് ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കളക്ടറുടെ ഓഫീസിലെ സീക്രട്ട് സെക്ഷനിൽ എത്തിക്കണം.
ക്വട്ടേഷൻ
ജില്ലയിലെ ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ അഴീക്കലിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് റീജ്യനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ മെസ്സിലേക്ക് ആവശ്യമായ പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യാപാരികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ: 9061511612.
ഐ ടി ഐ അഡ്മിഷൻ
കണ്ണൂർ ഗവ. വനിത ഐ ടി ഐ യിൽ 2026 വർഷത്തെ അഡ്മിഷന് അപേക്ഷിച്ചവരിൽ 180 മാർക്ക് വരെ ഇൻഡക്സ് മാർക്ക് ഉള്ള മുഴുവൻ അപേക്ഷകരും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ജൂലൈ 18 ന് രാവിലെ 11 മണിക്ക് മുമ്പായി ഗവ. വനിത ഐ ടി ഐ യിൽ എത്തണം. ഫോൺ: 0497-2835987, 7012827630.
സിവിൽ എക്സൈസ് ഡ്രൈവർ പ്രായോഗിക പരീക്ഷ
കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഡ്രൈവർ (കാറ്റഗറി നമ്പർ : 386/2025, 387/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുളള പ്രായോഗിക പരീക്ഷ (ഫിസിക്കൽ മെഷർമെൻ്റ് & ഡൈവിംഗ് ടെസ്റ്റ്) (റോഡ് ടെസ്റ്റ് & ടി ടെസ്റ്റ്) ജൂലൈ 21, 22, 23, 24, 27, 28 തീയ്യതികളിൽ മൂത്തേടത്ത് എച്ച്എസ്എസ് ഉണ്ടപ്പറമ്പയിൽ (തളിപ്പറമ്പ് പോലീസ് സ്റ്റേഷനു സമീപം) വെച്ച് രാവിലെ അഞ്ച് മുതൽ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശങ്ങൾ പ്രകാരം പ്രായോഗിക പരീക്ഷയ്ക്ക് എത്തണം.


