ഗാർഡ്നർ തസ്തികയിൽ നിയമനം; ജൂൺ 15 വരെ അപേക്ഷിക്കാം

Jun 3, 2026
ഗാർഡ്നർ തസ്തികയിൽ നിയമനം; ജൂൺ 15 വരെ അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിന്റെ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ ഗാർഡനർ തസ്തികയിലേക്ക് (1 ഒഴിവ്) ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സാക്ഷരത ഉണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തി പരിചയമോ, ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ട പരിപാലന രംഗത്ത് ഒരു വർഷത്തെ പ്രവൃത്തി പരിചയമോ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15 വൈകുന്നേരം 5 നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2478193.