പടവുകൾ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Feb 3, 2026
പടവുകൾ പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കൾക്ക് ധനസഹായം നൽകുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്. മെസ് ഫീസ് എന്നിവക്ക് ധനസഹായം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പടവുകൾ പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ പദ്ധതിയുടെ 2024-25, 2025-26 വർഷങ്ങളിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. അപേക്ഷകൾ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13. കൂടുതൽ വിവരങ്ങൾക്ക് [email protected]. എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.