സെക്യൂരിറ്റി കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്

Jul 23, 2026
സെക്യൂരിറ്റി കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്

മുട്ടത്തറ സിമറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ സെക്യൂരിറ്റി കം ഓഫീസ് അറ്റൻഡന്റ് തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി പാസ്സായ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30 വയസ് കവിയരുത്. താൽപ്പര്യമുള്ളവർ ബയോഡേറ്റ, വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്‌സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ. തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷ ലഭ്യമാക്കേണ്ടതാണ്. അവസാനതീയതി ആഗസ്റ്റ് 7.