പൊതു ഒ എം ആർ പരീക്ഷ

Jul 10, 2026
പൊതു ഒ എം ആർ പരീക്ഷ

കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 66/2025), ക്ലർക്ക് (തസ്തികമാറ്റം) (കാറ്റഗറി നം. 67/2025), ക്ലർക്ക്(എൻ.സി.എ - ഒ.ബി.സി) (കാറ്റഗറി നം. 95/2025), ക്ലർക്ക് (എൻ.സി.എ - ഹിന്ദു നാടാർ) (കാറ്റഗറി നം. 96/2025), കൂടൽമാണിക്യം ദേവസ്വത്തിലെ എൽ.ഡി.ക്ലർക്ക് (കാറ്റഗറി നം. 74/2025), എൽ.ഡി.ക്ലർക്ക് (എൻ.സി.എ-എസ്.സി) (കാറ്റഗറി നം. 97/2025) തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 26 ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 മണി വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പ്രസ്തുത പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ ജൂലൈ 11 മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.