പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

Jun 10, 2026
പി.ആര്‍.ഡി. ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിനായി ഫോട്ടോ കവറേജ് നടത്തുന്നതിന് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. വൈഫൈ ക്യാമറകള്‍ കൈവശമുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായും, പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവര്‍ക്കും, മുന്‍ഗണന നല്‍കും. പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തിയാണ് അപേക്ഷ തയ്യാറാക്കേണ്ടത്. അസല്‍ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ ഓഫീസില്‍ നേരിട്ടോ നല്‍കാം. പ്രവൃത്തിപരിചയം ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാർക്ക് അവന്യു റോഡ്, പിൻ-682011 എന്ന വിലാസത്തിൽ ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങള്‍ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോണ്‍: 0484 -2354208, 0484- 2954208 ഇമെയിൽ- [email protected]