അട്ടപ്പാടി പുനര്‍ജനി കേന്ദ്രത്തില്‍ കരാര്‍ നിയമനം

Jun 3, 2026
അട്ടപ്പാടി പുനര്‍ജനി കേന്ദ്രത്തില്‍ കരാര്‍ നിയമനം

അട്ടപ്പാടിയിലെ 'പുനര്‍ജനി' പുനരധിവാസ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സോഷ്യല്‍ വര്‍ക്കര്‍, വാച്ച്മാന്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്, കുക്ക്/നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് നിയമനം. സോഷ്യല്‍ വര്‍ക്കര്‍ യോഗ്യത- എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി) ബിരുദവും പ്രവൃത്തിപരിചയവും. നഴ്‌സ് തസ്തികയിലേക്ക് ജി.എന്‍.എം കോഴ്‌സ് വിജയവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വാച്ച്മാന്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, കുക്ക്/ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസവും കായികക്ഷമതയും വേണം. അട്ടപ്പാടി താലൂക്കില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനിലെ സബ് കലക്ടറുടെ ചേംബറില്‍ ജൂണ്‍ 12ന് രാവിലെ 10 മുതല്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം രാവിലെ 9.30ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 0491-2505791