ധനസഹായം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ എല്‍കെജിയിലും ഒന്നാം ക്ലാസ്സിലും അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്നു. അര്‍ഹരായ അംഗങ്ങള്‍ അപേക്ഷയും അഡ്മിഷന്‍ എടുത്തതിന്റെ തെളിവും അംശാദായ പാസ്സ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പും സഹിതം ജൂണ്‍ 5ന് മുമ്പ് ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471-2578820


