സ്ത്രീകളുടെ സൗജന്യ യാത്രയിലേക്കുള്ള ആദ്യപടി: കെ.എസ്.ആർ.ടി.സി ൽ ജെൻഡർ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകി തുടങ്ങി.

May 9, 2026
സ്ത്രീകളുടെ സൗജന്യ യാത്രയിലേക്കുള്ള ആദ്യപടി: കെ.എസ്.ആർ.ടി.സി ൽ ജെൻഡർ രേഖപ്പെടുത്തിയ ടിക്കറ്റ് നൽകി തുടങ്ങി.

കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ്. ഇന്ന് മുതല്‍ ടിക്കറ്റ് നല്‍കുമ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്ത്രീ യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ മനസിലാക്കിയ ശേഷം പരമാവധി വേഗത്തില്‍ ഇന്ദിരാ ഗ്യാരണ്ടി നടപ്പിലാക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്.