മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആദ്യത്തേ സംസ്ഥാന ബജറ്റ് ഇന്ന്;അക്ഷയ സംരംഭകരും തികഞ്ഞ പ്രതീക്ഷയിൽ
അക്ഷയ സംരംഭകരും തികഞ്ഞ പ്രതീക്ഷയിലാണ് .യൂ ഡി എഫ് പ്രകടനപത്രികയിൽ നിയമപരമായ സുരക്ഷ അക്ഷയ പദ്ധതിക്ക് വാഗ്ദാനം ചെയ്തിരുന്നു .ബഡ്ജറ്റിൽ ഇത് സംബന്ധിച്ച പ്രെഖ്യാപനം ഉണ്ടാകുമെന്ന് അക്ഷയ സംരംഭകർ പ്രതീക്ഷിക്കുന്നുണ്ട് .
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതു മുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിരാ ഗാരന്റിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്നാണു സൂചന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. എന്നാൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്നാണു വിവരം.
കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ സന്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇന്നു വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്


