ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു
എലി മുള്ളും പ്ലാക്കൽ സ്വദേശി ശരത് ആണ് മരിച്ചത്.

കോന്നി: ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു. എലി മുള്ളും പ്ലാക്കൽ സ്വദേശി ശരത് ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 2 മണിക്ക് പൂവൻപാറ പമ്പിന് സമീപമായിരുന്നു അപകടം. ശരത് ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.