കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു
കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു.വലിയ അപകടം ഒഴിവായി.
കൊച്ചി: കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ഥികളെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.ഇന്ന് രാവിലെ കുണ്ടന്നൂരില്‍നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്തുവച്ചായിരുന്നു സംഭവം.തേവര എസ്എച്ച് സ്കൂളിലെ ബസില്‍നിന്നാണ് തീ ഉയര്‍ന്നത്.
ബസിന്റെ മുൻഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.