സ്വർണവിലയിൽ ഇടിവ്
പവന് ഒറ്റയടിക്ക് 480 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്
തിരുവനന്തപുരം: സർവകാല റിക്കാർഡ് തിരുത്തി മുന്നേറിയ സ്വർണവിലയിൽ ഇടിവ്. പവന് ഒറ്റയടിക്ക് 480 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 54,640 രൂപയിലും ഗ്രാമിന് 6,830 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.എട്ടു ഗ്രാം 24 കാരറ്റ് സ്വർണം പവന് 520 രൂപ കുറഞ്ഞ് 59,608 രൂപയിലും ഗ്രാമിന് 65 രൂപയും കുറഞ്ഞ് 7,451 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ട് ഗ്രാം 18 കാരറ്റ് സ്വർണം പവന് 392 രൂപ ഇടിഞ്ഞ് 44,704 രൂപയിലും ഗ്രാമിന് 49 രൂപ ഇടിഞ്ഞ് 5,588 രൂപയിലുമെത്തി.
തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയിലെത്തിയ ശേഷമാണ് ഇന്ന് സ്വർണവില താഴേക്കു പോയത്. ഒറ്റയടിക്ക് 400 രൂപ വര്ധിച്ചതോടെയാണ് റിക്കാര്ഡ് നിലവാരത്തില് എത്തിയത്.ഓഹരി വിപണിയില് ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
അതേസമയം, വെള്ളിയുടെ വില രണ്ട് രൂപ ഇന്നും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 99 രൂപയാണ്. വെള്ളി വില കഴിഞ്ഞ നാലുവർഷത്തെ ഉയർന്ന നിരക്കിലാണ്.