ഡിജിറ്റൽ യൂണിവേഴ്‌സിറ്റി പി.ജി., പിഎച്ച്.ഡി. പ്രവേശനം: അപേക്ഷ 25 വരെ നീട്ടി
പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25 വരെ നീട്ടി.
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ ഡിജിറ്റൽ - ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പി.ജി.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള 2024-25 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25 വരെ നീട്ടി.പി.ജി.കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജൂൺ 8-ന് നടത്തുന്ന അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ സി.യു.ഇ.ടി (പി.ജി.), മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ്, എൻമാറ്റ്, ജി.ആർ.ഇ. എന്നീ പരീക്ഷകളുടെ മാർക്കും എം.ടെക് അപേക്ഷകൾക്ക് ഗേറ്റ് സ്‌കോറും പരിഗണിക്കും.പിഎച്ച്.ഡി. അപേക്ഷകർ നെറ്റ് സ്‌കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി റിസർച്ച് ആപ്ടിറ്റ്യൂഡ് ടെസ്റ്റ് എഴുതണം. വിവരങ്ങൾക്ക് ഡി.യു.കെ. അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ 0471-2788000, 8078193800.