സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും 53,000 കടന്നു
ഒരു പവൻ സ്വർണത്തിന് 53,120 രൂപയിലും ഗ്രാമിന് 6,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും 53,000 കടന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയിലും ഗ്രാമിന് 6,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 5,525 രൂപയിലെത്തി.രണ്ടുദിവസം വില കുറയുകയും പിന്നീടുള്ള രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയും ചെയ്ത ശേഷമാണ് ഇന്ന് സ്വർണം കുതിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.