സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്
പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും താഴേക്ക്. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 51,120 രൂപയിലും ഗ്രാമിന് 6,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,285 രൂപയിലെത്തി.മൂന്ന് ദിവസമായി ഉയർന്ന സ്വർണവില ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.