പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍ പ്രവേശനം
പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: ജൂലൈ 25
മലപ്പുറം : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാതായ്ക്കര, പാണ്ടിക്കാട്, പൊന്നാനി, കേരളാധീശ്വരപുരം (താനൂര്‍) എന്നീ ഐ.ടി.ഐകളില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന പ്ലംബര്‍ (പാതായ്ക്കര), ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (പാണ്ടിക്കാട്), ഇലക്ട്രീഷ്യന്‍ (പൊന്നാനി), പ്ലംബര്‍ (കേരളാധീശ്വരപുരം-താനൂര്‍), എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://scdditiadmission.kerala.gov.in, www.scdd.kerala.gov.in, എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. പ്രായം 14 വയസ്സ് തികഞ്ഞിരിക്കണം ആകെ സീറ്റുകളില്‍ 80% പട്ടികജാതി വിഭാഗക്കാര്‍ക്കും 10% പട്ടികവര്‍ഗ്ഗം, 10% മറ്റു വിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സൗജന്യ പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് / ഹോസ്റ്റല്‍ അലവന്‍സ്, ടൂള്‍ കിറ്റ് അലവന്‍സ് എന്നിവയും എല്ലാവിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം (മുട്ട, പാല്‍) എന്നിവയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി: ജൂലൈ 25. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഐ. ടി. ഐ കളിലെ ഹെല്‍പ് ഡെസ്ക് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍: പാതായ്ക്കര– 04933 226068, 8111931245, പാണ്ടിക്കാട് – 0483 2780895, 9446531099, പൊന്നാനി – 0494 2664170, 9746158783, കേരളാധീശ്വരപുരം – 9562844648, 9895844648.