സ്വർണം പവന് 200 രൂപ കൂടി
പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്
കൊച്ചി : ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ വൻ വീഴ്ചയെ നേരിട്ട സ്വർണം മെല്ലെ തിരിച്ചുകയറുന്നു. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില പവന് 50,600 രൂപയിലും ഗ്രാമിന് 6,325 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ച് 5,235 രൂപയിലെത്തി.
കഴിഞ്ഞ ഒരാഴ്ചയായി താഴോട്ടുപോയ സ്വർണം ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപ താഴ്ന്നിരുന്നു. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച വീണ്ടും 760 രൂപ ഇടിഞ്ഞു. വെള്ളിയാഴ്ച രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം പവന് 800 രൂപയും, ഗ്രാമിന് 100 രൂപയും കുറയുകയായിരുന്നു. നിലവിൽ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.