വിമാനം വൈകി, യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്കോ വിമാനം 24 മണിക്കൂറായിട്ടും പുറപ്പെടാത്ത സാഹചര്യത്തിലാണ് നടപടി
ന്യൂഡല്‍ഹി: വിമാനം വൈകിയതിന് എയര്‍ ഇന്ത്യാ എക്സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്കോ വിമാനം 24 മണിക്കൂറായിട്ടും പുറപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനത്തില്‍ യാത്രക്കാരെ കയറ്റിയെങ്കിലും ഇതിനുള്ളിലെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പല യാത്രക്കാരും കുഴഞ്ഞു വീണിരുന്നു. ഇതോടെ യാത്രക്കാരെ പുറത്തിറക്കി ഹോട്ടലിലേക്ക് മാറ്റി.സംഭവത്തില്‍ യാത്രക്കാര്‍ പലരും എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ ചിലര്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം എക്സില്‍ പങ്കുവച്ചത്.ഇതിന് പിന്നാലെയാണ് നടപടി.