ടെക്നിക്കൽ എക്സ്പെർട്ട്: അപേക്ഷ ക്ഷണിച്ചു
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പെടെ 24ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം.
 
                                    തിരുവനന്തപുരം : ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ടെക്നിക്കൽ എക്സ്പെർട്ടിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ്, അനിമൽ ഹസ്ബൻഡറി എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പെടെ 24ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 8606204203.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            