അഖിലേന്ത്യാ സൈനിക് സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം മെയ് 7, 8 തീയതികളിൽ തിരുവനന്തപുരത്ത്
കഴക്കൂട്ടം :അഖിലേന്ത്യാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം 2026 മെയ് 07, 08 തീയതികളിൽ കഴക്കൂട്ടം സൈനിക സ്കൂളിൽ നടക്കും. പ്രതിരോധ സഹമന്ത്രി ശ്രീ.സഞ്ജയ് സേത്ത് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളിലെ പ്രിൻസിപ്പൽമാറും, ജോയിന്റ് സെക്രട്ടറി, ഓണററി സെക്രട്ടറി, ഇൻസ്പെക്റ്റിങ് ഓഫീസർമാർ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. കഴക്കൂട്ടം സൈനിക സ്കൂളിൽ സമ്മേളനം നടത്താൻ അവസരം ലഭിക്കുന്നത് സ്കൂളിനും കേരള സംസ്ഥാനത്തിനും അഭിമാനകരമാണ്.


