പൊതു വിദ്യാലയ പ്രവേശന ക്യാമ്പയിൻ
ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് യു.ശ്യാമ ഭട്ട് അദ്ധ്യക്ഷനായി
തൃക്കരിപ്പൂർ: കെ.എസ്.ടി.എ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമ്പൂർണ്ണ പൊതു വിദ്യാലയ പ്രവേശന ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് യു.ശ്യാമ ഭട്ട് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ മാസ്റ്റർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഇ. ചന്ദ്രാംഗതൻ, എൻ.കെ. ലസിത, പിലിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പാൾ രത്നാവതി, ഹെഡ്മിസ്ട്രസ് രേഷ്മ, പി.ടി.എ പ്രസിഡന്റ് സുമേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുനിൽ കുമാർ, ലളിത ടീച്ചർ, വി.കെ. ബാലാമണി എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.വി. രാജേഷ് നന്ദിയും പറഞ്ഞു.