റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം
വലിയപള്ളി കോട്ട ടി.എസ്.കെ. നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്
പാലക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂറ്റനാട് - ചാലിശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലുണ്ടായ അപകടത്തിൽ വലിയപള്ളി കോട്ട ടി.എസ്.കെ. നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്.സ്റ്റോപ്പിൽ ബസിറങ്ങി റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ശ്രീപ്രിയയുടെ അമ്മ എതിർ വശത്ത് ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.ഉടൻ തന്നെ ശ്രീപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.