എ.ഐ. യുഗത്തിലെ അക്ഷയ; സമഗ്ര ശാക്തീകരണത്തിന് പദ്ധതി ആവിഷ്കരിക്കും – മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംഘം ഐടി സെക്രട്ടറിയെ കാണുകയും ചെയ്തു

Jul 10, 2026
എ.ഐ. യുഗത്തിലെ അക്ഷയ; സമഗ്ര ശാക്തീകരണത്തിന് പദ്ധതി ആവിഷ്കരിക്കും  – മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
p k kunjalikutti minister


തിരുവനന്തപുരം: എ.ഐ. യുഗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അക്ഷയ സംവിധാനത്തെ സമഗ്രമായി ശാക്തീകരിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് ഉടൻ ആരംഭിക്കുമെന്ന് ബഹു. വ്യവസായ-ഐടി വകുപ്പ് മന്ത്രി ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

അക്ഷയ മേഖലയുമായി ബന്ധപ്പെട്ട  സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ (SITeU-STU) സംസ്ഥാന പ്രസിഡന്റ് ശ്യാം സുന്ദർ ആലപ്പുഴയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കൾ വ്യവസായ ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സാഹിബുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷറഫുദ്ധീൻ ഓമശ്ശേരി, ജനറൽ സെക്രട്ടറി ഹാസിഫ് ഒളവണ്ണ, വൈസ് പ്രസിഡണ്ട്  റഷീദ് തീക്കുനി (കോഴിക്കോട്), ജില്ലാ നേതാക്കളായ ഷാജഹാൻ ടി. എ., കൃഷ്ണദാസ് എൻ. (പത്തനംതിട്ട), അൻവർ സാദിഖ് വാഫി (മലപ്പുറം), ജിതേഷ് കുമാരന്‍ (കാസർഗോഡ്), അനീഷ് ഖാൻ (തിരുവനന്തപുരം) തുടങ്ങിയവര്‍ സംബന്ധിച്ചു.

അക്ഷയ സംരംഭകരും ജീവനക്കാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സംസ്ഥാന ജില്ലാ ഓഫീസുകളുടെ കാര്യക്ഷമത , അക്ഷയ സംവിധാനത്തിന്റെ ഭാവി, എ.ഐ. അധിഷ്ഠിത സേവനങ്ങൾ, എന്നിവ സംബന്ധിച്ച് മന്ത്രിയുമായി വിശദമായ ചർച്ച നടന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

കൂടാതെ പെൻഷൻ മസ്റ്ററിംഗ് മുൻവർഷങ്ങളിലെ പോലെ ഈ വർഷവും അക്ഷയ കേന്ദ്രങ്ങളിലൂടെ തന്നെ തുടരുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും , മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ പുതുതായി തുടങ്ങുന്ന സേവാ കേന്ദ്രങ്ങൾ അക്ഷയ മുഖേനെ നടപ്പിലാക്കുന്നതിന് മന്ത്രിയുമായി അദ്ദേഹം ചർച്ചാ ചെയ്യാമെന്നും   അറിയിച്ചു .

മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംഘം ഐടി സെക്രട്ടറിയെ കാണുകയും ചെയ്തു

എ.ഐ. അധിഷ്ഠിത ഭരണസേവനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നടപടികൾക്ക് ഈ കൂടിക്കാഴ്ച തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് അക്ഷയ മേഖലയിലെ സംരംഭകരും ജീവനക്കാരും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.