മുണ്ടക്കൈ :ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് കോട്ടയത്തിന്റെ രുചി പകർന്ന് കോട്ടയം ജില്ലയിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് വ്യാപാരികളുടെ സംഘം .ഇന്നലെയും ഇന്നുമായി ആണ് കോട്ടയത്തെ ഹോട്ടൽ വ്യാപാരികളുടെ നെത്ര്വതത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് .ദുരന്തമുണ്ടായ അന്നുമുതൽ കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റാറെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്രതത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട് .എല്ലാ ജില്ലകളിൽ നിന്നുമുള്ള ഹോട്ടൽ വ്യാപാരികൾ വയനാട്ടിലെ ദുരന്തമേഖലയിൽ പ്രവർത്തിക്കുവാൻ എത്തിച്ചേർന്നിരുന്നു .
സംസ്ഥാന ട്രെഷറർ മുഹമ്മദ് ഷെരീഫ് ,ജില്ലാ പ്രസിഡന്റ് എൻ പ്രദീഷ് ,സെക്രട്ടറി ഫിലിപ്പ് കുട്ടി ,സ്റ്റേറ്റ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാഹുൽഹമീദ് ,ടി സി അൻസാരി ,ബോബി ഏറ്റുമാനൂർ ,ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് സുകുമാരൻ ,പല യൂണിറ്റ് പ്രസിഡന്റ് ബിജോയ് വി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് കോട്ടയത്തെ ഹോട്ടൽ വ്യാപാരികൾ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിയിരിക്കുന്നത് .ഇന്ന് ഉച്ച കഴിഞ്ഞു ഇവർ നാട്ടിലേക്ക് തിരിക്കുമ്പോൾ പാലക്കാട് ജില്ലാ ടീം ഇവിടെ കമ്മ്യൂണിറ്റി കിച്ചണിൽ എത്തിച്ചേരും .ഓരോ ദിവസവും 9660 പേർക്കുള്ള ഭക്ഷണമാണ് കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാകുന്നത് .ഇതിനുള്ള സാമ്പത്തികമെല്ലാം കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് സംസഥാന കമ്മിറ്റി ആണ് മുടക്കുന്നത് .ദുരന്തമുണ്ടായ ദിനത്തിൽ 7500 പേർക്കുള്ള ഭക്ഷണമാണ് വയനാട്ടിലെ ഹോട്ടൽ വ്യാപാരികൾ മുണ്ടക്കൈ ചൂരൽമല ദുരിതബാധിത മേഖലയിൽ എത്തിച്ചു നൽകിയത് .
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ പ്രവർത്തിക്കാനായത് സുകൃതമായാണ് കരുതുന്നതെന്ന് വയനാട് നിവാസികളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് എരുമേലി സ്വദേശിയായ കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടൽ ഉടമ ഷാഹുൽ ഹമീദ് പറഞ്ഞു .
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.