IICDEM-2026-ന് തുടക്കമായി

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘത്തലവന്മാർക്ക് ഔദ്യോഗിക സ്വീകരണം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചടങ്ങിൽ "ഇന്ത്യ ഡിസൈഡ്സ്" ഡോക്യുമെന്ററി പരമ്പരയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു

Jan 22, 2026
IICDEM-2026-ന് തുടക്കമായി
iicdem-2026
ന്യൂഡൽഹി : 21 ജനുവരി 2026

1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിക്കുന്ന 'ഇന്ത്യ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ്' (IICDEM 2026) ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി.

2. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക സ്വീകരണ ചടങ്ങിൽ, കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ ഒരുമിച്ച് അറുപതോളം അന്താരാഷ്ട്ര പ്രതിനിധികളെ സ്വാഗതം ചെയ്തു.

3. ആയിരത്തോളം പേർ പങ്കെടുത്ത വിപുലമായ ഉദ്ഘാടന സമ്മേളനത്തോടെയാണ് കോൺഫറൻസിന് തുടക്കമായത്. 42 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ, 27 രാജ്യങ്ങളിലെ അംബാസഡർമാർ/ഹൈക്കമ്മീഷണർമാർ, 70-ലധികം ദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ, തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യയിലുടനീളമുള്ള 36 ചീഫ് ഇലക്ടറൽ ഓഫീസർമാർ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

4. സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ജ്ഞാനേഷ് കുമാർ സംസാരിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 150 കോടി ജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സമാനതകളില്ലാത്ത രീതിയിലാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽ പൗരന്മാർ അർപ്പിക്കുന്ന വിശ്വാസം വിലപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഓരോ തിരഞ്ഞെടുപ്പിന്റെയും കാതൽ ഒരു പൗരനാണെന്നും, തന്റെ തീരുമാനം മാനിക്കപ്പെടുമെന്ന് ആ പൗരൻ വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ആ വിശ്വാസം സംരക്ഷിക്കുക എന്നത് EMB-കളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6. ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി, IICDEM-2026, തിരഞ്ഞെടുപ്പുകളെ വിവിധ കോണുകളിൽ നിന്ന് വീക്ഷിക്കുന്ന EMB-കൾ, ഗവേഷകർ, വിദ്യാർത്ഥികൾ, പ്രായോഗിക വിദഗ്ധർ എന്നിവരെ ഒന്നിപ്പിക്കുകയും അതാത് സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുകയും ചെയ്യുന്നതായി എടുത്തു  പറഞ്ഞു.

7. IICDEM-2026-ന്റെ പ്രമേയത്തെക്കുറിച്ച് സംസാരിച്ച IIIDEM ഡയറക്ടർ ജനറൽ ശ്രീ രാകേഷ് വർമ്മ, "ഉൾക്കൊള്ളുന്നതും സമാധാനപരവും സുസ്ഥിരവുമായ ഒരു ലോകത്തിനായി ജനാധിപത്യം" എന്ന ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ഈ പ്രമേയം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനാധിപത്യം എന്താണ് നൽകേണ്ടതെന്നതിനെക്കുറിച്ചുള്ള വിപുലവും ബഹുമുഖവുമായ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

8. വാർണർ ബ്രദേഴ്സ് ഡിസ്കവറിയുമായി സഹകരിച്ച് നിർമ്മിക്കുന്ന "ഇന്ത്യ ഡിസൈഡ്സ്" എന്ന വരാനിരിക്കുന്ന ഡോക്യുമെന്ററി പരമ്പരയുടെ ദൃശ്യങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ വീക്ഷിച്ചു. ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഉത്തരവാദിത്തങ്ങളിൽ ഒന്ന് നിർവഹിക്കുന്ന ഒരു സ്ഥാപനത്തിന്റെ പ്രവർത്തനത്തിലൂടെ പൊതുതിരഞ്ഞെടുപ്പിനെ ആകർഷകമായ ദൃശ്യങ്ങളിലൂടെ ഈ പരമ്പര ആവിഷ്കരിക്കുന്നുവെന്ന് വാർണർ ബ്രദേഴ്സ് ഡിസ്കവറി മാനേജിംഗ് ഡയറക്ടർ ശ്രീ അർജുൻ നോവർ, അദ്ദേഹത്തിൻ്റെ  പ്രസംഗത്തിൽ പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.