ന്യൂഡൽഹി : 2025 ഫെബ്രുവരി 12
പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ -യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യയിൽ നിക്ഷേപം നടത്താനും നമ്മുടെ യുവശക്തിയിൽ വിശ്വാസമർപ്പിക്കാനും ലോകത്തോട് അഭ്യർത്ഥിച്ചു.
ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ശ്രീ സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, എക്‌സിലെ അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടിയായി ഇങ്ങനെ കുറിച്ചു
“@sundarpichai-യെ കണ്ടതിൽ സന്തോഷം. പൊതുജനക്ഷേമത്തിനായി ഇന്ത്യ എഐ-യിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താനും ഞങ്ങളുടെ യുവശക്തിയിൽ വിശ്വാസമർപ്പിക്കാനും ഞങ്ങൾ ലോകത്തോട് അഭ്യർത്ഥിക്കുന്നു!”
NK-MRD
****
രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹന്ത് സത്യേന്ദ്രദാസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി : 2025 ഫെബ്രുവരി 12
രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മഹന്ത് സത്യേന്ദ്രദാസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മതപരമായ ആചാരങ്ങളിലും വേദങ്ങളിലും അതിവിദഗ്ദ്ധനായിരുന്ന മഹന്തിനെ വാനോളം പുകഴ്ത്തിയ ശ്രീ മോദി, അദ്ദേഹം തന്റെ ജീവിതം മുഴുവൻ ഭഗവാൻ ശ്രീരാമന്റെ സേവനത്തിനായി സമർപ്പിച്ചുവെന്നും പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
“राम जन्मभूमि मंदिर के मुख्य पुजारी महंत सत्येंद्र दास जी के देहावसान से अत्यंत दुख हुआ है। धार्मिक अनुष्ठानों और शास्त्रों के ज्ञाता रहे महंत जी का पूरा जीवन भगवान श्री राम की सेवा में समर्पित रहा। देश के आध्यात्मिक और सामाजिक जीवन में उनके अमूल्य योगदान को हमेशा श्रद्धापूर्वक स्मरण किया जाएगा। ईश्वर से प्रार्थना है कि शोक की इस घड़ी में उनके परिजनों एवं अनुयायियों को संबल प्रदान करे। ओम शांति!”