സൂര്യാഘാതം: തൊഴിലാളികളുടെ പകൽ ജോലിസമയം പുനഃക്രമീകരിച്ചു
ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയം: പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പകൽ സമയത്തെ ജോലിസമയം പുനഃക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഫെബ്രുവരി 11 മുതൽ മേയ് 10 വരെ പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.00 മണി മുതൽ 3.00 മണി വരെ വിശ്രമ വേളയായിരിക്കും. രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചിട്ടുണ്ട്.
തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം മേൽ പറഞ്ഞ രീതിയിൽ ക്രമീകരിച്ച് നൽകണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
ജില്ലാ ലേബർ ഓഫീസർ (ഇ), കോട്ടയം: 8547655265
അസിസ്റ്റന്റ് ലേബർ ഓഫീസ്, ഒന്നാം സർക്കിൾ, കോട്ടയം: 8547655389
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, രണ്ടാം സർക്കിൾ, കോട്ടയം: 8547655390
അസിസ്റ്റന്റ് ലേബർ ഓഫീസ്, ചങ്ങനാശ്ശേരി: 8547655391
അസിസ്റ്റന്റ്‌റ് ലേബർ ഓഫീസ്, പുതുപ്പളളി: 8547655392
അസിസ്റ്റന്റ് ലേബർ ഓഫീസ്, കാഞ്ഞിരപ്പള്ളി: 8547655393
അസിസ്റ്റന്റ് ലേബർ ഓഫീസ്, പാലാ: 8547655394
അസിസ്റ്റന്റ് ലേബർ ഓഫീസ്, വൈക്കം: 8547655395