ഷാജഹാൻ പത്തനംതിട്ടയെ ആദരിച്ചു
പത്തനംതിട്ട അക്ഷയ സംരംഭകൻ
പത്തനംതിട്ട : ഇൻറർനാഷണൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും USA (IEFA USA)ആലപ്പുറത്ത് ബ്രദേഴ്സ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തിയ ന്യൂ ഇയർ പ്രോഗ്രാമിൽ പത്തനംതിട്ട അക്ഷയ സംരംഭകൻ ഷാജഹാനെ ഫാദർ അഖിൽ മഞ്ഞിനിക്കര ഉപഹാരം നൽകി ആദരിച്ചു. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജോൺസൺ വിളവിനാൽ, മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.വിവിധ രംഗങ്ങളിൽ ഷാജഹാൻ നൽകുന്ന സേവനങ്ങളെ മുൻനിർത്തിയാണ് ആദരവ് നൽകിയത് .അക്ഷയ ന്യൂസ് കേരള ,ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ കൂടിയാണ് ഷാജഹാൻ ടി എ