നെട്ടൂരിൽ പ്ലസ്വൺ വിദ്യാർത്ഥിനിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കായലില്‍ വീണു. 16 വയസുകാരിയായ ഫിദ ആണ് അപകടത്തില്‍പെട്ടത്.
മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.