സായി എൽ.എൻ.സി.പി.ഇ യിൽ ഒഴിവുള്ള എം പി ഇ എസ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Aug 22, 2024
സായി എൽ.എൻ.സി.പി.ഇ യിൽ ഒഴിവുള്ള എം പി ഇ എസ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
SAYI LNCPE APPLY
തിരുവനന്തപുരം  : 22 ഓഗസ്റ്റ്‌, 2024
 
കേന്ദ്ര യുവജാനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള  തിരുവനന്തപുരം കാര്യവട്ടം സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ (സായി എൽ.എൻ.സി.പി.ഇ) 2024- 25 അദ്ധ്യയന വർഷം മാസ്റ്റർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സിലേക്ക് എസ്‌.സി വിഭാഗത്തിന്  മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് സീറ്റുകളാണുള്ളത്. 
 
 
അംഗീകൃത സർവകലാശാലയിൽ നിന്ന്  BPES/ BPE/ BPED / BSc (PF) ബിരുദം യോ​ഗ്യതയുള്ള എസ് സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 01/07/1994- നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. കേരളീയർക്ക് മാത്രമാണ് പ്രവേശനം.
 
 
താൽപ്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സൽ), ജാതി സർട്ടിഫിക്കറ്റ്, കാർഡിയോളജി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓ​ഗസ്റ്റ് 24 ന് രാവിലെ 09.00 മണിക്ക് കോളേജിൽ ഹാജരാകണം. ഈ കോഴ്സിലേക്ക് 2024-25 അദ്ധ്യയനവർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കാൻ യോഗ്യരല്ല. കുടുതൽ വിവരങ്ങൾക്ക് 0471-2412189 ൽ ബന്ധപ്പെടുക.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.