KSRTC ബിസിനസ് ക്ലാസ് ബസുകൾ ഉടൻ ടോയിലറ്റും പാൻട്രിയും, സ്വീകരിക്കാൻ ബസ് ഹോസ്റ്റസും

Mar 7, 2026
KSRTC ബിസിനസ് ക്ലാസ് ബസുകൾ ഉടൻ ടോയിലറ്റും പാൻട്രിയും, സ്വീകരിക്കാൻ ബസ് ഹോസ്റ്റസും
KSRTC BUSINESS CLASS BUS
കൊച്ചി: കെഎസ്ആർടിസിക്ക് ബിസിനസ് ക്ലാസ് ബസ് വരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പാൻട്രി, ടോയിലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാകും. തിരുവനന്തപുരം - കൊച്ചി റൂട്ടിലായിരിക്കും സർവീസ്. ഈ മാസം 15- ഓടെ ബസ് നിരത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ ഒരു ബസും തിരുവനന്തപുരത്ത് നിന്ന് രാവിലെ ഒരു ബസ് കൊച്ചിയിലേക്ക് സർവീസ് നടത്തും. റോഡ് പണി കഴിഞ്ഞാൽ തൃശ്ശൂരിൽ നിന്ന് സർവീസ് ആരംഭിക്കും. മൂന്നര മണിക്കൂർ കൊണ്ട് തിരവനന്തപുരത്ത് എത്തുന്ന തരത്തിലായിരിക്കും സർവീസ്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ ആയിരിക്കും സ്റ്റോപ്പ്. ടോയിലറ്റ് അടക്കം ബസിൽ ഉണ്ട്. മെനു നോക്കി നേരത്തെ തന്നെ ഭക്ഷണവും ഓർഡർ ചെയ്യാൻ സാധിക്കുന്ന തരത്തിലായിരിക്കും ബസ് സർവീസ് നടത്തുക എന്ന് മന്ത്രി പറഞ്ഞു.
ടിക്കറ്റ് പരിശോധിക്കുന്നത് ഹോസ്റ്റസ് ആയിരിക്കും. എയർ ഹോസ്റ്റസ് പോലെ ബസ് ഹോസ്റ്റസ് എന്ന സംവിധാനം കൊണ്ടുവരും. അവരായിരിക്കും എല്ലാം നിയന്ത്രിക്കുന്നത്. എല്ലാം തയ്യാറായിട്ടുണ്ട്. ബസ് വരുമ്പോൾ താൻ ഓടിച്ചു നോക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ബസിന്റെ നിറങ്ങളടക്കം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അവസാനവട്ട ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. മിന്നൽ സർവീസ് പോലെയുള്ള സർവീസായിരിക്കും. നേരത്തെ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നതിനാൽ ബസ് കണ്ടക്ടർ ഉണ്ടാകില്ല. ഡ്രൈവറും ബസ് ഹോസ്റ്റസുമായിരിക്കും ബസിൽ ഉണ്ടാകുക എന്നും മന്ത്രി അറിയിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.