ഐഒസിഎല്ലില്‍ ജൂനിയര്‍ ഓപ്പറേറ്റര്‍; അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
അവസാന തീയതി ഫെബ്രുവരി 28

ന്യൂഡല്‍ഹി: ജൂനിയര്‍ ഓപ്പറേറ്റര്‍ അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റ്ഡ് (ഐഒസിഎല്‍). ഫെബ്രുവരി 28 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. 246 ഒഴിവുകളാണുള്ളത്.ജൂനിയര്‍ ഓപ്പറേറ്റര്‍- 215 ഒഴിവുകള്‍, ജൂനിയര്‍ അറ്റന്‍ഡന്റ്-23 ഒഴിവുകള്‍, ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ്-8 ഒഴിവുകള്‍ എന്നിങ്ങനെയാണ് വിവിധ ഒഴിവുകളുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.