ഐപിഎൽ: രാജസ്ഥാൻ റോയൽസ്-കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഇന്ന് രാത്രി 7.30 ന്
ഇരു ടീമുകളും ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.2025 സീസണിൽ ആദ്യ പോയിന്റാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം

ഗോഹട്ടി : ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലെ ബർസാപര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ഇരു ടീമുകളും ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇരുടീമും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ 2025 സീസണിൽ ആദ്യ പോയിന്റാണ് ഇരു സംഘത്തിന്റെയും ലക്ഷ്യം.