സിയുഇടി യുജി 2025: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം
മാര്‍ച്ച് 28 വരെ അവസരം

ന്യൂഡല്‍ഹി : കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി യുജി) 2025 അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരം. ബിരുദപ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ സിയുഇടി യുജി 2025 അപേക്ഷയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആണ് തിരുത്തലുകള്‍ക്ക് അവസരമൊരുക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വേണ്ട തിരുത്തലുകള്‍ നടത്താം. മാര്‍ച്ച് 28 രാത്രി 11.50 വരെയാണ് തിരുത്തലുകള്‍ക്ക് അവസരമുള്ളത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിലാസം, എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പര്‍ എന്നിവയില്‍ തിരുത്തലുകള്‍ സാധ്യമല്ല. അച്ഛന്റെ പേര്, അമ്മയുടെ പേര്, അപേക്ഷിച്ച വിദ്യാര്‍ഥിയുടെ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ്, ജെന്‍ഡര്‍ എന്നിവയില്‍ തിരുത്തലുകള്‍ സാധ്യമാണ്.
മേയ് എട്ട് മുതല്‍ ജൂണ്‍ 1 വരെയാണ് സിയുഇടി യുജി പരീക്ഷ നടത്തുക. 13 ഇന്ത്യന്‍ ഭാഷകളിലാകും പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ. 60 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. പരീക്ഷാകേന്ദ്രത്തിൻ്റെ വിവരങ്ങളും അഡ്മിറ്റ് കാര്‍ഡും പിന്നീട് പ്രസിദ്ധീകരിക്കും.