പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ ലക്ചറർ തസ്തികയിൽ അഭിമുഖം
അസൽ രേഖകളുമായി 18ന് രാവിലെ 11.30ന് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം
 
                                    പത്തനംതിട്ട : സർക്കാർ നഴ്സിങ് കോളജിൽ ഒഴിവുള്ള എട്ട് താത്കാലിക ബോണ്ടഡ് ലക്ചറർ തസ്തികയിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, ആധാർ മുതലായവയുടെ അസൽ രേഖകളുമായി 18ന് രാവിലെ 11.30ന് പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിൽ നേരിട്ട് ഹാജരാകണം. സർക്കാർ നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവർക്കും അവരുടെ അഭാവത്തിൽ സ്വാശ്രയ കോളജുകളിൽനിന്നും എം.എസ്.സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. 2022-23 അധ്യയന വർഷം എം.എസ്.സി നഴ്സിങ് കോഴ്സിന് പ്രവേശനം നേടിയ വിദ്യാർഥികളെ നിർബന്ധിത ഇന്റേൺഷിപ്പിന് ലഭിക്കുന്നത് വരെയോ അല്ലെങ്കിൽ പരമാവധി ഒരു വർഷം വരെ ഏതാണോ ആദ്യം വരുന്നത് അടിസ്ഥാനമാക്കിയാണ് നിയമനം. പ്രതിമാസം 25,000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2994534, 9746789505.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            