73-ാമത് ഇൻ്റർ സർവീസസ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
INTER SERVICES ATHELETIC MEET
തിരുവനന്തപുരം :73-ാമത് ഇൻ്റർ സർവീസസ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമായി. പാങ്ങോട് സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയർ സലിൽ എം പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 22 വ്യത്യസ്ത ഇനങ്ങളിലായി മൂന്ന് സേനാ വിഭാഗങ്ങളിൽ (ആർമി, നേവി, എയർഫോഴ്സ്) നിന്നുള്ള 300 ഓളം കായികതാരങ്ങൾ ഈ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നു. സർവീസസ് സ്പോർട്സ് കൺട്രോൾ ബോർഡിൻ്റെ കീഴിലുള്ള ഇന്ത്യൻ നേവി സ്പോർട്സ് കൺട്രോൾ ബോർഡാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസമായ ഇന്ന് 20 കിലോമീറ്റർ റേസ് വാക്ക്, ലോങ് ജമ്പ്, ജാവലിൻ ത്രോ, 100 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം,1500 മീറ്റർ ഓട്ടം അടക്കം ആറ് ഇനങ്ങളിൽ മത്സരങ്ങളുണ്ടായിരുന്നു. 1500 മീറ്റർ ഓട്ടത്തിൽ, ആദ്യത്തെ നാല് കായിക താരങ്ങൾ നിലവിലുള്ള സർവീസസ് റെക്കോർഡ് തകർത്തു, ആർമി റെഡ്സ് ടീമിൻ്റെ യൂനുസ് ഷാ 3:41:32 എന്ന സമയത്തിൽ ഒരു പുതിയ സർവീസസ് റെക്കോർഡ് സ്ഥാപിച്ചു. ഒന്നാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 27 പോയിൻ്റുമായി ആർമി റെഡ് മുന്നിട്ട് നിൽക്കുന്നു. ആർമി ഗ്രീൻ (13), നേവി (11), എയർഫോഴ്സ് (09) എന്നിങ്ങനെയാണ് പോയിന്റ് പട്ടിക.