സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷൻ

അഡ്മിഷൻ ആഗസ്റ്റ് 29 മുതൽ 31 വരെ അതതു സ്ഥാപനങ്ങളിൽ നടത്തും

Aug 19, 2024
സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷൻ
institute-based-second-spot-admission

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost sharing (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29 മുതൽ 31 വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാം.

നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ആഗസ്റ്റ് 21 മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം.

 നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി മനസിലാക്കാം. നിലവിലെ  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും പുതുതായി അപേക്ഷ സമർപ്പിച്ചവരും ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.