സംസ്ഥാനത്ത് കുതിച്ച് സ്വർണവില
പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഉയർന്നത്
കൊച്ചി: സംസ്ഥാനത്ത് കിതപ്പിനൊടുവിൽ കുതിച്ച് സ്വർണവില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 52,920 രൂപയിലും ഗ്രാമിന് 6,615 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,500 രൂപയാണ്.കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്.