ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളിൽ അപേക്ഷിക്കാം
യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും.
 
                                    തിരുവനന്തപുരം : പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻവളർത്തൽ കുളങ്ങളുടെ നിർമാണം, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്‌സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്‌സിഡിയായി ലഭിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ മത്സ്യഭവനുകൾ വഴിയോ ജൂൺ 18നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 2450773.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            