പവര്‍കട്ടില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച: മന്ത്രി കൃഷ്ണന്‍കുട്ടി
പീക്ക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: പീക്ക് മണിക്കൂറുകളില്‍ അമിതമായ ലോഡ് വരുന്നതാണ് വൈദ്യുതി മുടങ്ങുന്നതിന് കാരണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇതിന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.ഒരു എസി ഉപയോഗിക്കുന്നതിന് പകരം പല വീടുകളിലും നാല് എസിയാണ് ഉള്ളത്. എസിയുടെ വില്‍പ്പന ആറിരട്ടി കൂടിയിട്ടുണ്ട്. ആളുകള്‍ സ്വയം നിയന്ത്രണം കൊണ്ടുവരുന്നില്ല.കെഎസ്ഇബിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വ്യാഴാഴ്ചയോടെ പവര്‍കട്ട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന് സര്‍ക്കാരിനോട് വീണ്ടും കെഎസ്ഇബി ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.